സാമൂഹിക സ്ഥാപനങ്ങളും വിദ്യാഭ്യാസവും (Social Institutions And Education) :-

സമൂഹത്തിൽ സ്ഥിതിചെയ്യുന്നതും എന്നാൽ കൃത്യമായ ധർമ്മങ്ങൾക്ക് അധിഷ്ഠിതമായ സ്ഥാപനങ്ങളാണ് സാമൂഹിക സ്ഥാപനങ്ങൾ. സാമൂഹ്യ സ്ഥാപനങ്ങൾ വ്യക്തികൾക്കും സമൂഹത്തിനും തുല്യമായ പരിഗണന നൽകി കൊണ്ട് രൂപീകരിക്കപ്പെട്ടതാണ്.  സമൂഹത്തിൻറെ  അടിസ്ഥാന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമൂഹിക സ്ഥാപനങ്ങൾ. സാമൂഹിക സ്ഥാപനങ്ങൾ സമൂഹത്തിൻറെ തന്നെ വിവിധ ഘടകങ്ങളിൽ അധിഷ്ഠിതമാണ്. നിയമങ്ങൾ ,പാരമ്പര്യങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ എന്നീ ഘടകങ്ങൾ അധിഷ്ഠിതമായാണ് ഓരോ സാമൂഹിക സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.  കുടുംബം, വിദ്യാലയം എന്നിവയാണ് ഒഴിച്ചുകൂടാനാകാത്ത സാമൂഹിക സ്ഥാപനങ്ങൾ.
കുടുംബം ഒരു സാമൂഹിക സ്ഥാപനം (family as a social institution) :-

 

സമൂഹത്തിലെ പ്രധാനപ്പെട്ട മനുഷ്യ കൂട്ടായ്മയിൽ എറ്റം പരമ്മോന്നതിൽ സ്ഥാനമേറ്റ സാമൂഹിക സ്ഥാപനമാണ് കുടുംബം. സമൂഹത്തിൽ ഒഴിച്ചുകൂടാനാകാത്ത അനിവാര്യത ഏറെയുള്ള സ്ഥാപനമാണ് കുടുംബം. അനിവാര്യത തന്നെയാണ് തലമുറകളോളം സമൂഹത്തിൽ അത്യന്താപേക്ഷിതമായ സ്ഥാപനമായി കുടുംബം നിലകൊള്ളാൻ ഇടയാക്കിയ കാരണവും.
 കുടുംബവും വിദ്യാഭ്യാസവും (Family and Education ) :-
ഒരു നല്ല വീടിന് പകരം വെക്കുവാൻ ലോകത്തൊരു സ്കൂളുമില്ല .നന്മയുള്ള മാതാപിതാക്കൾക്ക്  തുല്യം വെക്കുവാൻ ലോകത്തൊരു അധ്യാപകനുമില്ല “.
കുടുംബത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ വരികളാണിവ.  അക്ഷരലോകത്തിൻറെ പടവുകളിലേക്ക് കൈപിടിച്ചുയർത്തപെടുന്ന ഓരോ കുട്ടികളുടെ മാതാപിതാക്കളുടെയും ലക്ഷ്യം തന്നെ മക്കൾക്ക് നല്ല വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്നതായിരിക്കും. ഔപചാരിക വിദ്യാഭ്യാസത്തിനു മുന്നോടിയായി അറിവിൻറെ ആദ്യാക്ഷരങ്ങൾ കുടുംബത്തിൽ നിന്നും പകർന്നു നൽകുന്നു.
ഔപചാരിക വിദ്യാഭ്യാസം നേടുന്നതിന് മുന്നോടിയായി കുട്ടികൾക്ക് പഠനവുമായും വ്യക്തിത്വവികസന ത്തിൻറെ ഭാഗമായും കൂടുതൽ ശ്രദ്ധ ലഭിക്കുക കുടുംബങ്ങളിൽ നിന്നായിരിക്കും .നല്ല വിദ്യാഭ്യാസത്തിന് ,ഗുണമേന്മയുള്ള അടിത്തറയുടെ വേരുകൾ കുടുംബങ്ങളെ ആശ്രയിച്ചിരിക്കുന്നു. മാത്രമല്ല നന്മയുള്ള ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തങ്ങളുടെ മക്കൾക്ക് നൽകിയും സമൂഹത്തിന് ഉതകുന്ന കറകളഞ്ഞ നല്ലൊരു പൗരനെ വാർത്തെടുക്കുവാൻ, ബലം നൽകുവാൻ സാധിക്കുക അവരവരുടെ സ്നേഹം കൊണ്ട് നിർമ്മിക്കപ്പെട്ട കുടുംബങ്ങളിൽനിന്ന് ആയിരിക്കും.
അറിവ് സമ്പാദനത്തിൽ കുടുംബത്തിൻറെ പങ്ക് (The role of family in knowledge creation)  :-
“ഓരോ വീടും ഓരോ വിദ്യാലയമാണ് മാതാപിതാക്കൾ അധ്യാപകരും  എന്ന മഹ്റമാഗാന്ധിയുടെ വരികൾ എത്ര അർത്ഥവത്താണ്. ഗുണമേന്മയേറിയ വിദ്യാഭ്യാസത്തിൻറെ ആദ്യപടിയായി അനൗപചാരികമായി വിദ്യാഭ്യാസം നൽകപ്പെടുന്നത് വീടുകളിൽ നിന്നാണ് . അടിത്തറയിൽ നിന്നുകൊണ്ട് ആയിരിക്കും വിദ്യാഭ്യാസത്തെ പിന്നീട് നോക്കി കാണുന്നതും വിദ്യാഭ്യാസത്തിന്റ ലക്ഷ്യം തിരിച്ചറിയുന്നതും.
  • ‘മാതാപിതാഗുരുദൈവം’ എന്നാണല്ലോ പ്രയോഗം. കൺകണ്ട ദൈവങ്ങളായ മാതാപിതാക്കൾ തന്നെയാണ് മക്കളുടെ നല്ല ഭാവിയെ മുൻനിർത്തി ശരിയായ രീതിയിൽ തെറ്റുകൾ ചൂണ്ടി കാണിക്കുകയും തിരുത്തുകയും ചെയ്യുന്നത്.
  • വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ കുട്ടികൾക്ക് വിദ്യാലയങ്ങളിൽ അഡ്മിഷൻ വാങ്ങി കൊടുക്കുന്നു.
  • പഠിക്കാനാവശ്യമായ നല്ലയിനം ബോധന സാമഗ്രികൾ നൽകുന്നു.
  •  വിദ്യാഭ്യാസപരമായി ആവശ്യങ്ങൾ നിറവേറ്റുന്നതിന് മാതാപിതാക്കളാണ് സാമ്പത്തികമായി പിന്തുണന നൽകുന്നത്.
  • സമൂഹത്തെക്കുറിച്ചും സാമൂഹിക പ്രക്രിയകളെ കുറിച്ചും കുട്ടികളിൽ ഉത്തമബോധ്യം ഉണ്ടാക്കുന്നതിന് കുടുംബം വളരെയേറെ പങ്കുവഹിക്കുന്നു.
  • ധാർമിക മൂല്യങ്ങളെ കുറിച്ച അറിവ് പകര്ന്നതോടൊപ്പം അവ പ്രാവർത്തികമാക്കി കാണിച്ചുകൊണ്ട് കുട്ടികളുടെ ഹൃദയത്തിന്റെ  നൈർമല്യം നിലനിർത്തുവാൻ കുടും വഴി സാധിക്കുന്നു.
  • നല്ല ശീലങ്ങൾ ജീവിതത്തിൽ ഉടനീളം  പറഞ്ഞുതരുന്നതും പഠിപ്പിക്കുന്നതും കുടുംബത്തിൽ നിന്നാണ്.
  • ഏതൊരു വ്യക്തിയുടെ ജീവിതത്തിലും വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിത ധർമം നിറവേറ്റാൻ ഉണ്ടെങ്കിലും കുടുംബം പല തരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നു.
  • കുട്ടികളിൽ അന്തർലീനമായ വിവിധ കഴിവുകൾ തിരിച്ചറിഞ്ഞ് ശരിയായ മാർഗനിർദേശത്തോടെ  അവ പരിപോഷിപ്പിക്കാൻ സാധിക്കുക മാതാപിതാക്കൾക്ക് ആയിരിക്കും.
വിദ്യാലയം ഒരു സാമൂഹിക സ്ഥാപനം (school as a social institution) :-
അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾക്ക് അറിവ് പങ്കിട്ട നൽകുവാനും, വിദ്യ അഭ്യസിപ്പിക്കുന്നതിനുമായിട്ടുള്ള ഇടമാണ് വിദ്യാലയം  എന്നാണ് വിദ്യാലയത്തെ കുറിച്ചുള്ള നിർവചനം.  ഔപചാരികമായി വിദ്യാഭ്യാസം നേടുവാൻ കുട്ടികളെ അർഹരാക്കുന്ന സാമൂഹിക സ്ഥാപനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് വിദ്യാലയം.
ഒരു വിദ്യാലയം പൂർണ്ണമാകുക  അധ്യാപകരും വിദ്യാർത്ഥികളും സമാസമം ചേരുമ്പോഴാണ്. വിദ്യാലയങ്ങളിൽ നിന്നും കുട്ടികളെ പഠിപ്പിക്കേണ്ടത് എങ്ങനെ തോൽക്കാതെ വിജയിക്കാം എന്നുമാത്രമല്ല തോറ്റു പോയാലും എങ്ങനെ തളരാതെ ജീവിക്കണമെന്നു   കൂടി ആയിരിക്കണം.
വിദ്യാലയങ്ങളുടെ ധർമങ്ങളിൽ ഈയൊരു കാഴ്ചപ്പാടിനെ പ്രഥമസ്ഥാനം ഉണ്ട്. വിദ്യാലയങ്ങൾ ഓരോ    വിദ്യാർഥികൾക്കു അത്രമാത്രമാണ് സ്വാധീനം ചെലുത്തുന്നത്. ഒരു വ്യക്തി നന്നായാൽ കുടുംബം നന്നാവും കുടുംബം നന്നായാൽ ഒരു സമൂഹം തന്നെ നന്നാവും  എന്നതിനാദ്യപടിയാണ് വ്യക്തിത്വ രൂപീകരണം.
ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുവാൻ അതും വ്യക്തിത്വമുള്ള ഭാവി തലമുറകളിലൂടെ വാർത്തെടുക്കുവാൻ അതും വ്യക്തിത്വമുള്ള ഭാവിതലമുറകളെ വാർത്തെടുക്കുവാൻ വിദ്യാലയങ്ങൾ    വഹിക്കുന്ന പങ്ക് ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. വ്യക്തിത്വ വികസനത്തിനും അറിവ് സമ്പാദനത്തിനും ഓരോ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾ നൽകുന്ന കൃത്യവും വിശ്വസ്തതയുള്ള പിന്തുണയാണ് ബഹുമതികൾ കീഴടക്കാൻ ഓരോ വ്യക്തിയെയും പ്രാപ്തരാക്കുന്നത്.
വിദ്യാലയങ്ങളും വിദ്യാഭ്യാസം( School and Education) :-
ഫലപ്രദമായ പഠനം സാധ്യമാകണമെങ്കിൽ സമാധാന പൂർണ്ണമായ, അറിവ് പ്രധാനമായ അന്തരീക്ഷം ഒരുക്കപ്പെടണം. അത്തരത്തിൽ ഒരു അന്തരീക്ഷം നമുക്ക് ദർശിക്കാനാവുക വിദ്യാലയങ്ങളിലാണ്. നാളത്തെ പൗരന്മാരെ ഗുണമേന്മ ഒട്ടും ചോരാതെ  വാർത്തെടുക്കുവാൻ പരിശ്രമിക്കുന്ന ആലയങ്ങളിൽ പരമോന്നത പദവിയാണ് വിദ്യാലയങ്ങൾ ഉള്ളത്. വിദ്യാലയങ്ങളുടെ ഭൗതിക അന്തരീക്ഷവും അക്കാദമിക് അന്തരീക്ഷവും വൈകാരിക അന്തരീക്ഷവും ഏറെ പ്രധാനപെട്ടതാണ്.
എങ്ങനെ വിദ്യാലയങ്ങൾ അറിവ് സമ്പാദനത്തെ സ്വാധീനിക്കുന്നു എന്ന് നോക്കാം( The role of school in knowledge creation):-
role of the school in education picture എന്നതിനുള്ള ചിത്ര ഫലം
  • ഏറെ വിശ്വസ്തതയും തെറ്റുകളിൽ നിന്ന് വിമുക്തമായ അറിവാണ് വിദ്യാലയങ്ങൾ നൽകുന്നത്.
  • നാളെയുടെ പൗരന്മാർക്കായി മൂല്യാധിഷ്ഠിതമായ ധർമ്മങ്ങളെ കുറിച്ചുള്ള അറിവ് അധ്യാപകരിലൂടെ   വിദ്യാലയങ്ങളിൽ നിന്നും ലഭിക്കുന്നു.
  •  അർത്ഥപൂർണ്ണമായ  തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കൊടുക്കാൻ സാധിക്കുന്നു .
  • സ്വഭാവരൂപീകരണം അതും കൃത്യവും വ്യക്തവുമായ മാർഗത്തിലൂടെ നടക്കുന്നു.
  • അച്ചടക്ക ശീലം കുട്ടികളിൽ വളർത്താൻ വിദ്യാലയങ്ങൾ വ്ഹക്കുന്ന പങ്ക് വളരെ വലുതാണ്.
  • കുട്ടികൾക്ക് അക്കാദമിക് വിഷയങ്ങളിൽ വിജയിക്കുന്നതിന് ആവശ്യമായ ലാബ്, പഠന സൗകര്യങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ഓരോ വിദ്യാലയങ്ങളും പ്രധാനം ചെയ്യുന്നു.
  • വിവേചനരഹിതമായി ക്ലാസുകൾ വിദ്യാലയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടികളിൽ   ആത്മാഭിമാനം വർധിപ്പിക്കാൻ സാധിക്കുന്നു.
  • വിദ്യാലയങ്ങൾ കുട്ടികളും അധ്യാപകരും തമ്മിലുള്ള സൗഹൃദവും സ്നേഹവും ഗുരുത്വം ഉള്ള അന്തരീക്ഷം  സൃഷ്ടിക്കുന്നതിനാൽ സമാധാനപൂർണമായ പഠനാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു.
  • കുട്ടികളുടെ ആന്തരികവും ഭൗതീകവുമായ വളർച്ചയ്ക്കാവശ്യമായ ഭൗതീകാന്തരീക്ഷം വിദ്യാലയങ്ങൾ നൽകുന്നു .അവയിൽ ഉള്കൊള്ളുന്നവയാണ് കുടിവെള്ള സൗകര്യം ,പരിസ്ഥിതി ,ശിശു സൗഹൃദാന്തരീക്ഷം എന്നിവ.
  • കുട്ടികളുടെ നൈസർഗ്ഗീക കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് ക്ലബ്ബുകൾ മുഖാന്തരം പ്രവർത്തനങ്ങൾ സങ്കടിപ്പിക്കുകയും, കലോൽത്സാവങ്ങൾ നടത്തുകയും ചെയ്യുന്നു.
  • ഓരോ അധ്യയന വർഷങ്ങളിലും സ്കൂളിന്റെ  പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ കുട്ടികളുടെ രക്ഷിതാക്കളെ ഉൾകൊള്ളിച്ചുള്ള പൊതുചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.

Leave a comment

Design a site like this with WordPress.com
Get started