എനിക്ക് എന്തുണ്ടായിട്ടാണ് ഞാൻ സന്തോഷിക്കണ്ടത് ? ഈ ഒരു ചോദ്യം പലവരിൽ നിന്നായി പലവട്ടം ,എന്തിന് നാം തന്നെ ജീവിതത്തിൽ ഒരുവട്ടമെങ്കിലും ചിന്തിച്ചിട്ടുണ്ടായിരിക്കും. എനിക്ക് അതില്ലല്ലോ ,എനിക്ക് നിറമില്ലല്ലോ ,എനിക്ക് മറ്റുള്ളവരെപോലെ കഴവുകളില്ലലോ എന്ന് ചിന്തിക്കുന്ന നമുക് സങ്കടപെടാൻ മാത്രമല്ല സന്തോഷിക്കാനുള്ള ഒരുപാട് അവസരങ്ങൾ നമ്മുടെ കൊച്ചു ജീവിതത്തിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന യാഥാർഥ്യം മനസിലാക്കിയാൽ തീരാവുന്ന വിഷമങ്ങൾ, അല്ല ആവലാതികൾ മാത്രമേ നമ്മുക്കുള്ളൂ.ഓരോ പ്രത്യാശകളാണ് നമ്മെ എന്നും മുന്നോട്ട് നയിക്കുന്നത്. ജീവിതത്തിൽ നേരിടേണ്ടി വരുന്ന സങ്കടങ്ങളെ കൂട്ടുപിടിക്കാതെ സന്തോഷത്തിന് നാളെ ഒരു ദിനമുണ്ടെന്ന് പ്രത്യാശിച്ചു ജീവിച്ചാൽ ഒരു സന്തോഷമുണ്ടാകുമ്പോൾ അതിന് ഇരട്ടി മധുരമുണ്ടാകും .അപ്പോൾ നാം സങ്കടപെടുന്നതിനു പകരം പ്രത്യാശിക്കാൻ തുടങ്ങും. പ്രത്യാശകൾ സഫലീകരിച് സന്തോഷത്തിൻമേൽ നാം പുഞ്ചിരിക്കും.ഒരു കഴിവുമില്ലെന്ന് പറയുന്ന നമുക്ക് മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കാനുള്ള കഴിവുണ്ട് . മനുഷ്യരായ നമുക് ലഭിച്ച കഴിവുകളിൽ ഏറ്റവും മനോഹരവും മഹത്തായതുമായ കഴിവുകളിൽ ഒന്ന് . കേട്ടിട്ടില്ലേ ? ഒരു ദിവസംതന്നെ പുഞ്ചിരിച്ചുകൊണ്ട് തുടങ്ങുകയാണെങ്കിൽ ആ ദിവസം മുഴുവൻ സന്തോഷവും ഉന്മേഷമുള്ളതും ആയിരിക്കുമെന്ന് .കഴിവില്ലായ്മയെ കുറിച്ചല്ല ചിന്തിക്കേണ്ടത് നമുക് ഉള്ള കഴിവിനയകുറിച്ചാണ് ചിന്തിക്കേണ്ടത്.കഴിവില്ലായ്മയെകുറിച് ആലോചിച് ആകുലപ്പെടാതെ ഉള്ള കഴിവിനെ പരിപോഷിപ്പിച്ചാൽ ആ കഴിവിന് മറ്റെന്തിനെക്കാളും മാധുര്യം ഏറും.
നമ്മൾ സ്വയമൊന്നുള്ളിലേക്ക് നോക്കിയാൽ സങ്കടപെടുന്നതിനേക്കാൾ കൂടുതൽ സന്തോഷത്തിനുള്ള വഴി തെളിഞ്ഞു വരുന്നത് കാണാം .സങ്കടങ്ങളും വിഷമഘട്ടങ്ങളും ഇല്ലാത്ത ഒരു മനുഷ്യായുഷ് വിരളമാണ് .ഒരു വിഷമം വരുകയും അതിനെ തരണം ചെയ്യുകയും ചെയ്താൽ അതിനർത്ഥം പിന്നീട് ഇത്തരം പ്രതിസന്ധികൾ വന്നാൽ പിടിച്ചുനിൽക്കാൻ തനിക്കു സാധിക്കും എന്നതിന് തെളിവാണ് . സത്യത്തിൽ അതൊരു കഴിവല്ലേ? പ്രതിസന്ധികളിൽ പതറാതെ പിടിച്ചു നിൽക്കുക എന്നത് വളരെ പ്രധാ നമായ കഴിവാണ് ,ആത്മബലമാണ് . ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന കഴിവാണത് .ഇത്തരം ഒരു ആത്മധൈര്യം നമ്മിലുണ്ടെങ്കിൽ സന്തോഷിക്കാനുള്ള ഒരു കാരണമല്ലേ അത് ?. സന്തോഷിക്കാനുള്ള തൻ്റെ ഈ കഴിവിനെ കുറിച്ചാണ് നാം ചിന്തിക്കേണ്ടത് അല്ലാതെ തരണം ചെയ്തു വന്ന ആ സങ്കടം എനിക്കുണ്ടായല്ലോ എന്നല്ല.
ഇത്തരത്തിൽ എത്രയെത്ര സന്തോഷങ്ങൾ ഉൾക്കൊള്ളുന്നതാണ് നമ്മുടെ ജീവിതം. അച്ഛൻ , അമ്മ ,സഹോദരങ്ങൾ ,ബന്ധുമിത്രാദികൾ , വിവിധ കഴിവുകൾ ,…. എന്തിനും ഒരു നല്ല വശവും മോശമായ വശവും ഉണ്ടാകും .മോശവശത്തെ എങ്ങനെയാണ് നാം നല്ലവശമാക്കി മാറ്റുന്നു അതിനായിരിക്കണം നാം ശ്രദ്ധ നൽകേണ്ടത് .ആ നല്ല വശത്തിൽ നിന്നും ലഭിക്കുന്ന സന്തോഷത്തെ അടിസ്ഥാനമാക്കിയായിരിക്കണം ജീവിതം മുന്നോട്ട് പോകേണ്ടതും ..ഈ അടിത്തറയിൽ നിന്ന് ജീവിതത്തെ നോക്കികാണുകയാണെങ്കിൽ നാം എന്നും സന്തോഷമുള്ളവരായിരിക്കും .
